തൃശ്ശൂർ:തൃശ്ശൂരിൽ ഭിന്നശേഷിക്കാരനായ മകനെ തീകൊളുത്തി കൊന്ന അച്ഛൻ അറസ്റ്റിൽ.കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരനായ ഫഹദാണ് പിതാവിന്റെ ക്രൂരതയിൽ കൊല്ലപ്പെട്ടത്.

മാനസിക വെല്ലുവിളി നേരിടുന്ന മകനെ ഒഴിവാക്കാനായാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലീസിനോട് പിതാവ് സുലൈമാൻ നൽകിയിരിക്കുന്ന മൊഴി.

ഇയാളും മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ് പറഞ്ഞു.ചോദ്യം ചെയ്യലിൽ സുലൈമാൻ കുറ്റം സമ്മതിച്ചിട്ടുണ്ട്.

പൊള്ളലേറ്റ ഫഹദിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ സുലൈമാനും പൊള്ളലേറ്റിട്ടുണ്ട്.ഇയാളെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.