- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്ടും യുവനേതാക്കളെ അണിനിരത്തി ഭരണം പിടിക്കാന്‍ യുഡിഎഫ്; യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് മത്സരിക്കും
ഫാത്തിമ തഹ്ലിയ കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് മത്സരിക്കും
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ യുഡിഎഫ്, യുവ വനിതാ നേതാവിനെ കളത്തിലിറക്കി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിതയുടെ മുന്‍ നേതാവുമായ അഡ്വ. ഫാത്തിമ തഹ്ലിയയാണ് കോഴിക്കോട് കോര്‍പ്പറേഷനിലെ കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് ജനവിധി തേടുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ കെ എസ് ശബരീനാഥിനെ കളത്തിലിറക്കിയത് പോലെ യുവനേതാക്കളെ മുന്‍നിര്‍ത്തി ഭരണം പിടിക്കാനാണ് യുഡിഎഫ് നീക്കം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിഗണിക്കാനിരിക്കുന്ന യുവനേതാവിനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ആദ്യമായി കൊണ്ടുവന്നിരിക്കുകയാണ്.
Next Story




