- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലാസിൽ പഠിക്കാനെത്തിയ കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം; എല്ലാവർക്കും പനി ലക്ഷണങ്ങൾ; സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾ ചികിത്സ തേടി
എറണാകുളം: വടക്കൻ പറവൂരിൽ ഒരു സ്വകാര്യ സ്കൂളിലെ 17 വിദ്യാർത്ഥികൾക്ക് പകർച്ചപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സ തേടി. യുകെജിയിലെ 10 വിദ്യാർത്ഥികളും മറ്റ് ക്ലാസുകളിലെ 7 വിദ്യാർത്ഥികളുമാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്.
വിദ്യാർത്ഥികൾക്ക് പനിയോടൊപ്പം മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. വിവരമറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിൽ വിശദമായ പരിശോധനകൾ നടത്തി. രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി, പകർച്ചപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയ വിദ്യാർത്ഥികൾ പഠിക്കുന്ന യുകെജി ക്ലാസിന് താൽക്കാലികമായി അവധി നൽകിയിട്ടുണ്ട്.
നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സ്കൂളുകളിൽ പകർച്ചപ്പനി പടരുന്നത് ആശങ്കാജനകമായ സാഹചര്യമായതിനാൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Next Story