- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടുക്കടലിൽ അനുമതിയില്ലാതെ സിനിമ ഷൂട്ടിംഗ് നടത്തി; രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു; സംഭവം ചെല്ലാനത്ത്
എറണാകുളം: അനധികൃതമായി കടലിൽ സിനിമ ഷൂട്ടിംഗ് നടത്തിയ രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു. ചെല്ലാനത്താണ് സംഭവം നടന്നത്. കടലിൽ അനുമതിയില്ലാതെയാണ് ഇവർ ഷൂട്ടിംഗ് നടത്തിയതെന്ന് കണ്ടെത്തി.
മറൈൻ എൻഫോഴ്സ്മെൻ്റാണ് ബോട്ടുകൾ പിടിച്ചെടുത്തത്. ഹാർബറിൽ ഷൂട്ടിങ് നടത്താനായിരുന്നു ബോട്ടുകൾക്ക് അനുമതി നൽകിയിരുന്നത്. ബോട്ടുകൾക്ക് പെർമിറ്റ് ഇല്ലെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
ഒരു മുൻകരുതലുകളും പാലിക്കാതെയാണ് കടലിൽ തെലുങ്ക് സിനിമാ ചിത്രീകരണം നടത്തിയത്.രണ്ടു ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തത്. ചെല്ലാനത്ത് ഹാർബറിൽ ഷൂട്ട് ചെയ്യാനാണ് അനുമതി വാങ്ങിയത്. പക്ഷെ, ഇവർ പിന്നീട് ഈ ബോട്ടുമായി ഉൾക്കടലിലേക്കും പോയി. ഈ വിവരം അറിഞ്ഞാണ് ഫിഷറീസ് എത്തി ബോട്ട് പിടിച്ചെടുത്തത്.
Next Story