- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: മട്ടന്നൂർ നഗരത്തിലെ ഇരിട്ടി റോഡിൽ വൻ തീപിടിത്തം. ആക്രിക്കട പൂർണ്ണമായും കത്തി നശിച്ചു. വെള്ളിയാഴ്‌ച്ച പുലർച്ചെ ഒന്നേമുക്കാലിനാണ് തീപിടിത്തമുണ്ടായത്. മനോഹരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രികടയാണ് കത്തി നശിച്ചത് മട്ടന്നൂർ അഗ്‌നി രക്ഷാ സേനയുടെ രണ്ട് യുണിറ്റും ഇരിട്ടി അഗ്‌നി രക്ഷാ സേനയുടെ ഒരു യൂണിറ്റും കഠിന പരിശ്രമത്തിലൂടെയാണ് തീ പിടുത്തം നിയന്ത്രണ വിധേയമാക്കിയത് മട്ടന്നൂർ അഗ്‌നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ലിഷാദ്, വിനോദ് കുമാർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ )പ്രവീൺകുമാർ, പ്രതീഷ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഷിജു, ജ്യോതിഷ്, മിഥുൻ, രഞ്ജിത്, ഹോം ഗാർഡ് മാരായ രാധാകൃഷ്ണൻ, രവി, ശ്രീധരൻ എന്നിവരും ഇരിട്ടി നിലയത്തിലെ ജീവനക്കാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത് മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.



