- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിൽ വൻ തീപിടിത്തം; ജിംനേഷ്യത്തിലുണ്ടായ തീ ഗ്യാസ് സിലിണ്ടർ ഗോഡൗണിലേക്കും പടർന്നു; ആളപായമില്ല
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് അടക്കം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. ശനിയാഴ്ച വൈകീട്ട് 5.20-ഓടെ ആയിരുന്നു സംഭവം. മുകൾനിലയിൽ പ്രവർത്തിക്കുന്ന ജിംനേഷ്യത്തിൽനിന്നാണ് തീ പടർന്നത്. പിന്നീട് ഇതേ കെട്ടിടത്തിലെ ഗ്യാസ് സിലിണ്ടർ ഗോഡൗണിലേക്കും തൊട്ട് അടുത്ത കെഎസ്എഫ്ഇ ശാഖയിലേക്ക് തീ പടർന്നു. തീ പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഫയഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.
Next Story