- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാഴൂരിൽ കിണർ വൃത്തിയാക്കാനായി ഇറങ്ങി, യുവാവ് കിണറ്റിൽ കുടുങ്ങി
കോട്ടയം: വാഴൂർ ചാമംപതാലിൽ കിണറ്റിനുള്ളിൽ അകപ്പെട്ടുപോയ യുവാവിനെ പുറത്തെത്തിച്ച് ഫയർഫോഴ്സ്. ചാമംപതാൽ സ്വദേശി സാം (25) ആണ് കിണറ്റിനുള്ളിൽ കുടുങ്ങിയത്. വീടിന് സമീപത്തെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു യുവാവ്.
ഇരുപത്തഞ്ച് അടിയിലേറെ ആഴമുള്ള കിണറായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സാമിന് പിടിച്ചിറങ്ങിയ കയറുവഴി തിരികെ കയറാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ സമീപവാസികൾ ഉടൻ പാമ്പാടി ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു. പാമ്പാടി ഫയർഫോഴ്സാണ് സാമിനെ പുറത്ത് എത്തിച്ചത്.
Next Story