തൃശൂർ: മതിലകത്ത് തെങ്ങിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് തെങ്ങിൽ കയറിയ വളർത്തുപൂച്ച ഒരു ദിവസത്തോളം താഴെയിറങ്ങാൻ കഴിയാതെ തെങ്ങിൽ കുടുങ്ങുകയായിരുന്നു.

മുൻ പഞ്ചായത്ത് അംഗം ഹസീന ഫത്താഹിന്റെ വീടിനോട് ചേർന്ന തെങ്ങിലാണ് വളർത്തുപൂച്ച കുടുങ്ങിയത്. പൂച്ചയ്ക്ക് താഴെയിറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടുകാർ കൊടുങ്ങല്ലൂർ ഫയർഫോഴ്സിന്റെ സഹായം തേടി. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിന്റെ സഹായത്താൽ വീട്ടുടമയായ ഫത്താഹ് തന്നെയാണ് തെങ്ങിൽ കയറി പൂച്ചയെ സുരക്ഷിതമായി താഴെയിറക്കിയത്.