- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ്; ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്
തിരുവനന്തപുരം: ജൂൺ മൂന്ന്, നാല് തിയതികളിൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്.
ഇന്നും ജൂൺ നാലിനും തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
ഈ സാഹചര്യത്തിൽ ജൂൺ മൂന്ന്, നാല് തിയതികളിൽ കേരള, ലക്ഷദ്വീപ് തീരങ്ങളിലും ഇന്നും ജൂൺ നാലിനും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് തിരുവനന്തപുരം കലക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
മറുനാടന് ഡെസ്ക്
Next Story