കൊച്ചി: തെങ്ങ് കടപുഴകി ​ദേഹ​ത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ് മരിച്ചത്.

അപകടം നടന്ന ഉടനെ തന്നെ കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.