- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
162 യാത്രക്കാരുമായി മസ്‌കറ്റിലേക്ക് പുറപ്പെട്ട ഒമാൻ വിമാനം തിരിച്ചിറക്കുന്നു; സാങ്കേതിക തകരാർ മൂലമെന്ന് വിശദീകരണം; ആകാശത്ത് ചുറ്റിക്കറങ്ങി രണ്ട് മണിക്കൂർ
കോഴിക്കോട്: സാങ്കേതിക തകരാർ മൂലം കോഴിക്കോട് മസ്‌കറ്റ് വിമാനം തിരിച്ചിറക്കുന്നു. 162 യാത്രക്കാരുമായി മസ്‌കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനമാണ് തിരിച്ചിറക്കുന്നത്. യാത്രക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.
വിമാനത്തിന്റെ വെതർ റഡാറിലാണ് തകരാർ സംഭവിച്ചിട്ടുള്ളത്. വിമാനം പുറപ്പെട്ട സമയത്താണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. രാവിലെ 9.14 നാണ് വിമാനം കോഴിക്കോട്ട് നിന്ന് പുറപ്പെട്ടത്. ഇന്ധനം കത്തിച്ച് തീർക്കുന്നതിനായി രണ്ട് മണിക്കൂറിലേറെയായി വിമാനം കരിപ്പൂർ വിമാനത്താവളത്തിന് ചുറ്റും പറക്കുകയാണ്. അൽപസമയത്തിനകം തിരിച്ചിറക്കാനാകുമെന്നാണ് എയർപോർട്ട് അധികൃതർ അറിയിക്കുന്നത്.
Next Story




