- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസിന് നാട്ടിലെത്തുന്നവരുടെ കീശ കീറും; 6000 രൂപയുടെ ടിക്കറ്റിന് വില 28000; വിലക്കയറ്റത്തിൽ ഓഫറില്ലാതെ ഒറ്റക്കെട്ടായി വിമാനക്കമ്പനികൾ; യു.എ.ഇ യിൽ നിന്നും നാട്ടിലെത്താൻ ശ്രമിക്കുന്ന പ്രവാസികളുടെ ചാറൂറ്റാൻ സീറ്റിന്റെ ഡിമാൻഡിനനുസരിച്ച് നിരക്ക് വർദ്ധനയുമായി കമ്പനികൾ
അബുദാബി:ക്രിസ്മസിന് യു.എ.ഇ യിൽ നിന്ന് നാട്ടിലെത്താൻ ശ്രമിക്കുന്ന പ്രവാസികളുടെ ചാറൂറ്റുന്ന പകൽക്കൊള്ളയുമായി വിമാനക്കമ്പനികൾ. യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലധികമാണ് വർധിപ്പിച്ചിരിക്കുന്നത്.നിരക്ക വർദ്ധിപ്പിച്ചതോടെ ഒക്ടോബറിൽ 6,000 രൂപയ്ക്ക് ലഭ്യമായിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ശരാശരി 28,000 രൂപയിലധികം വില വരും.നിരക്ക് വർദ്ധനവിന്റെ കാര്യത്തിൽ എല്ലാ വിമാനക്കമ്പനികളും ഒറ്റക്കെട്ടാണ്.ക്രിസ്മസിന് (വൺവേ 730 ദിർഹം മുതൽ) പ്രത്യേക നിരക്ക് പ്രഖ്യാപിച്ച എയർ ഇന്ത്യയും അതിന്റെ ഇരട്ടിയിലധികം തുക ഈടാക്കുന്നുണ്ട്.
യുഎഇയിൽ 3 ആഴ്ചത്തെ ശൈത്യകാല അവധി ആരംഭിച്ചതും ക്രിസ്മസ്, പുതുവർഷ ആഘോഷത്തിനായി നാട്ടിലേക്കു പോകുന്നവരുടെ എണ്ണവും കണക്കിലെടുത്താണ് ഇപ്പോഴത്തെ വർധന. വെള്ളിയാഴ്ച അടച്ച സ്‌കൂളുകൾ ജനുവരി 2നാണ് തുറക്കുക. അതുകൊണ്ടുതന്നെ ഉയർന്ന നിരക്ക് ജനുവരി പകുതി വരെ തുടരുമെന്നാണ് വിവരം.യുഎഇയിൽ നിന്നു കേരളത്തിലേക്കു നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റുകൾ ലഭ്യമാണെങ്കിലും ജനുവരിയിൽ യുഎഇയിലേക്കു നേരിട്ട് സർവീസ് നടത്തുന്ന ഭൂരിഭാഗം വിമാനങ്ങളിലും സീറ്റില്ല.ഇതും ഡിമാൻഡിനനുസരിച്ച് ടിക്കറ്റ് ചാർജ്ജ് ഉയർത്താനുള്ള വിമാന കമ്പനികളുടെ തീരുമാനത്തിന് പിന്നിലെ കാരണമായി.
കണക്ഷൻ ഫ്‌ളൈറ്റുകളിൽ മറ്റ് മേഖലകളിലൂടെ യാത്ര ചെയ്യേണ്ടി വന്നാൽ പോലും, ഉയർന്ന നിരക്ക് ഈടാക്കുന്നു. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വൺവേ വിമാനത്തിന് ഇന്ന് 29,800 രൂപയും മടക്കയാത്രയ്ക്ക് 65,700 രൂപയുമാണ് നിരക്ക്. ഇൻഡിഗോയിൽ 32,300, 66,100 രൂപ, സ്‌പൈസ് ജെറ്റ് 32,500, 65,800 രൂപ, എയർ ഇന്ത്യ 36,200, 73,800 രൂപ, എയർ ഇന്ത്യ എക്സ്‌പ്രസ് 33,400, 65,100 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഷാർജയിൽ നിന്നുള്ള എയർ അറേബ്യയുടെ കാര്യത്തിൽ ഇത് യഥാക്രമം 28,300 രൂപയും 65,500 രൂപയുമാണ്.
ഈ നിരക്കനുസരിച്ച് നാലംഗ കുടുംബത്തിന് ഇന്നു കൊച്ചിയിലേക്കു പോയി 2023 ജനുവരി ഒന്നിന് തിരിച്ചുവരണമെങ്കിൽ എയർ ഇന്ത്യ എക്സ്‌പ്രസിൽ 2,57,600 രൂപ നൽകണം.എയർ ഇന്ത്യ 2,63,500, സ്‌പൈസ് ജെറ്റ് 2,52,200, ഇൻഡിഗോ 2,74,100, എയർ അറേബ്യയിൽ ഷാർജയിൽ നിന്ന് കൊച്ചിയിലേക്കു 2,44,500 രൂപയും. യാത്ര അബുദാബിയിൽ നിന്നാണെങ്കിൽ ടിക്കറ്റിന്മേൽ കുറഞ്ഞത് 3000 രൂപയെങ്കിലും അധികം നൽകേണ്ടിവരും.
നിലവിൽ വിമാനക്കമ്പനികൾ വാഗ്ദാനം ചെയ്യുന്നതിന്റെ ഇരട്ടിയാണ് ടിക്കറ്റ് ചാർജ്ജായി ഈടാക്കുന്നത്.കമ്പനികളിൽ പലതും വാഗ്ദാനം ചെയ്യുന്നത് 730 ദിർഹമാണെങ്കിലും ഈടാക്കുന്നത് 1860 ദിർഹമാണ്.ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡൽഹി, മുംബൈ സെക്ടറുകളിലേക്കും ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള എയർ ഇന്ത്യ വിമാനത്തിൽ 730 ദിർഹം (16380 രൂപ) മുതൽ ടിക്കറ്റ് ലഭിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാഗ്ദാനം. ഈ ടിക്കറ്റ് ഉപയോഗിച്ച് ക്രിസ്മസിനു തലേന്നു വരെ (24) വരെ യാത്ര ചെയ്യാമെന്നും അറിയിച്ചിരുന്നു.
ഇതുകണ്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തിയവരാണ് അക്ഷരാർഥത്തിൽ പെട്ടു പോയത്.ഉദാഹരണത്തിന് ഇന്നു ദുബായിൽനിന്ന് കൊച്ചിയിലേക്കു പോകാനുള്ള ടിക്കറ്റിനു 1830 ദിർഹം (41063 രൂപ). ഇന്നു പോയി ജനുവരി ഒന്നിനു മടങ്ങി വരാനുള്ള മടക്കയാത്രാ ടിക്കറ്റിനു 3435 ദിർഹം (77077 രൂപ). നാലംഗ കുടുംബത്തിനു ഇതേ ദിവസങ്ങളിൽ പോയി തിരിച്ചുവരാൻ 12,140 ദിർഹം (2,72,408 രൂപ).നാലംഗ കുടുംബത്തിന് ഇന്നു കൊച്ചിയിലേക്കു പോയി 2023 ജനുവരി ഒന്നിന് തിരിച്ചുവരണമെങ്കിൽ എയർ ഇന്ത്യ എക്സ്‌പ്രസിൽ 2,57,600 രൂപ നൽകണം. എയർ ഇന്ത്യ 2,63,500, സ്‌പൈസ് ജെറ്റ് 2,52,200, ഇൻഡിഗോ 2,74,100, എയർ അറേബ്യയിൽ ഷാർജയിൽ നിന്ന് കൊച്ചിയിലേക്കു 2,44,500 രൂപയും. യാത്ര അബുദാബിയിൽ നിന്നാണെങ്കിൽ ടിക്കറ്റിന്മേൽ കുറഞ്ഞത് 3000 രൂപയെങ്കിലും അധികം നൽകേണ്ടിവരും.
ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡൽഹി, മുംബൈ സെക്ടറുകളിലേക്കും ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള എയർ ഇന്ത്യ വിമാനത്തിൽ 730 ദിർഹം (16380 രൂപ) മുതൽ ടിക്കറ്റ് ലഭിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.ഈ ടിക്കറ്റ് ഉപയോഗിച്ച് ക്രിസ്മസിനു തലേന്നു വരെ (24) വരെ യാത്ര ചെയ്യാമെന്നും അറിയിച്ചിരുന്നു.ആ ഓഫർ കണ്ട് ഓടിച്ചെന്നവർക്കും കിട്ടി പണി.ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തിയപ്പോൾ നിരക്കിൽ മാറ്റം വരുത്തിയിരുന്നു.ദുബായിൽനിന്ന് കൊച്ചിയിലേക്കു പോകാനുള്ള ടിക്കറ്റിനു 1830 ദിർഹം (41063 രൂപ). ഇന്നു പോയി ജനുവരി ഒന്നിനു മടങ്ങി വരാനുള്ള മടക്കയാത്രാ ടിക്കറ്റിനു 3435 ദിർഹം (77077 രൂപ).നാലംഗ കുടുംബത്തിനു ഇതേ ദിവസങ്ങളിൽ പോയി തിരിച്ചുവരാൻ 12,140 ദിർഹം (2,72,408 രൂപ) ആകും ചെലവാകുക.




