- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവർഷം പിറന്ന സന്തോഷത്തിൽ പൊറോട്ടയും ഇറച്ചിയും കഴിച്ചു; പിന്നാലെ സഹിക്കാൻ കഴിയാത്ത ഛർദ്ദിയും വയറിളക്കവും; നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശൂർ: പുതുവർഷാഘോഷങ്ങൾക്കിടെ വിതരണം ചെയ്ത ഭക്ഷണം കഴിച്ച് 45 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. തൃശൂർ പഴുവിലെ വടക്കുംന്തറ കൂട്ടായ്മയുടെ ആഘോഷത്തിൽ പങ്കെടുത്തവർക്കാണ് ഛർദ്ദി, വയറിളക്കം, തളർച്ച എന്നിവ അനുഭവപ്പെട്ടത്. രോഗബാധയേറ്റ കുട്ടികളടക്കമുള്ളവരെ ആലപ്പാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആഘോഷത്തിൽ പങ്കെടുത്ത അറുപതോളം പേർ ഭക്ഷണം കഴിച്ചിരുന്നതായും ഇതിൽ 45 പേർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നും അധികൃതർ അറിയിച്ചു. പുതുവർഷാഘോഷത്തിന് വിളമ്പിയ പൊറോട്ടയും ഇറച്ചിയുമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തൃപ്രയാർ ക്ഷേത്രത്തിനടുത്തുള്ള ഒരു കാറ്ററിങ് സ്ഥാപനത്തിൽ നിന്നുമാണ് ഭക്ഷണം എത്തിച്ചതെന്ന് സംഘാടകർ പറഞ്ഞു.
Next Story




