- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്പാത്ത് കൈയേറി ബൈക്ക് ഓടിക്കരുത്! ഫുട്പാത്ത് കാൽനട യാത്രക്കാർക്കുള്ളത്; ബൈക്ക് ഓടിക്കുന്നത് നിയമവിരുദ്ധമെന്ന് പൊലീസ്
തിരുവനന്തപുരം: ഫുട്പാത്ത് കൈയേറി ബൈക്ക് ഓടിക്കുന്നതിനെതിരെ കേരള പൊലീസ്. ഫുട്പാത്ത് കാൽനട യാത്രക്കാർക്കുള്ളതാണ്. ഫുട്പാത്ത് കൈയേറി ബൈക്ക് ഓടിക്കുന്നത് നിയമവിരുദ്ധമാണെന്ന് വീഡിയോ സഹിതമുള്ള കേരള പൊലീസിന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. ഫുട്പാത്ത് കൈയേറി നിയമവിരുദ്ധമായി ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങളാണ് ഉദാഹരണമായി കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പ്:
മറ്റുള്ളവർ ട്രാഫിക് ബ്ലോക്കിൽ ക്ഷമയോടെ കാത്തുനിൽക്കുമ്പോൾ ഫുട് പാത്ത് കൈയേറി ബൈക്ക് ഓടിച്ചുപോകുന്ന ചില കുബുദ്ധിക്കാരെ നമ്മൾ കാണാറുണ്ട്. ഒരാൾ അങ്ങനെ ഓടിച്ചുപോകുന്നത് കാണുമ്പോൾ പിന്നിൽ നിൽക്കുന്നവർക്കും ആ പ്രവണത ഉണ്ടാകുന്നു. കാൽനടയാത്രക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ക്ഷമയും സഹിഷ്ണുതയുമാണ് നിരത്തിലെ മര്യാദ. ഫുട് പാത്ത് കാൽനട യാത്രക്കാർക്കുള്ളതാണ്.
Next Story




