- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടില്‍ എത്തിയ കുട്ടിയെ അവശനിലയില്‍ കണ്ട് ചോദ്യം ചെയ്തു; കട്ടന്‍ചായ ആണെന്ന് പറഞ്ഞ് 12 വയസുകാരന് നിര്‍ബന്ധിച്ച് മദ്യം നല്കി; സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
പീരുമേട്: കട്ടന്‍ചായ ആണെന്ന് പറഞ്ഞ് 12 വയസുകാരന് നിര്‍ബന്ധിച്ച് മദ്യം നല്‍കിയ സംഭവത്തില്‍ യുവതി പിടിയില്‍. മ്ലാമല സ്വദേശിനി പ്രിയങ്ക (26) ആണ് പീരുമേട് പോലീസിന്റെ പിടിയിലായത്. വീട്ടിലെത്തിയ കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയ മാതാപിതാക്കള്‍ കുട്ടിയോട് കാര്യം അന്വേഷിക്കുമ്പാഴാണ് ഇക്കാര്യം അറിയുന്നത്.
അവശനിലയില്‍ വീട്ടിലെത്തിയ കുട്ടിയോട് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോള്‍, പ്രിയങ്കയുടെ വീട്ടില്‍ പോയിരുന്നതായി കുട്ടി പറഞ്ഞു. പിന്നീട് യുവതിയോട് അന്വേഷിച്ചപ്പോഴാണ് കുട്ടിക്ക് മദ്യം നല്‍കിയതായി യുവതിയും സമ്മതിച്ചത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കട്ടന്‍ചായ ആണെന്ന് വിശ്വസിപ്പിച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു എന്നായിരുന്നു പരാതി.
തുടര്‍ന്ന് പോലീസ് പ്രിയങ്കയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രിയങ്കയെ പീരുമേട് കോടതിയില്‍ ഹാജരാക്കി. കുട്ടിയുടെ ആരോഗ്യനില വിലയിരുത്താന്‍ മെഡിക്കല്‍ പരിശോധന നടത്തുകയും പിന്നീട് അതിന്റെ റിപ്പോര്‍ട്ട് സംരക്ഷണ കമ്മിറ്റിയ്ക്ക് കൈമാറുകയും ചെയ്തു.
പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും കുട്ടികളെ ഇതുപോലുള്ള അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും അറിയിച്ചു.