എറണാകുളം: എറണാകുളം ജില്ലാ കേന്ദ്രീകരിച്ച് നടത്തുന്ന നൂറ് കിലോ ചന്ദന വില്പന പിടികൂടി വനം വകുപ്പ്. ഇന്ന് പുലർച്ചെ രണ്ടു കാറുകൾ തടഞ്ഞു നടത്തിയ പരിശോധനയിലാണ് ചന്ദനം പിടിച്ചെടുത്തത്. മേയ്ക്കപ്പാല ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി ഇരട്ടയാർ സ്വദേശികളായ അഞ്ചുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.

ശരൺ ശശി, നിഖിൽ സുരേഷ്, ഷാജി വി.എസ്, അനീഷ് മാത്യു, ചാർളി ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ ഷാജി, അനീഷ് എന്നിവർ വിസ തട്ടിപ്പ്, ലഹരി കേസുകളിൽ നേരത്തെ പ്രതികളാണ്. പൂപ്പാറ, രാജക്കാട് എന്നിവിടങ്ങളിൽ ചന്ദനത്തടി ഉപയോഗിച്ച് ശില്പങ്ങൾ നിർമ്മിക്കുന്ന സംഘങ്ങളുമായി ചേർന്നാണ് ഇവർ ചന്ദനക്കടത്ത് നടത്തുന്നതെന്നാണ് പ്രാഥമിക വിവരം. അറസ്റ്റ് ചെയ്ത പ്രതികളെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.