ഇടുക്കി: മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ കത്തികുത്ത്. വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് മുൻ ജീവനക്കാരൻ. പിരിച്ചു വിട്ട ജീവനക്കാരൻ സെന്തിൽ ബാങ്കിൽ എത്തി വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ ഇന്ദു കൃഷ്ണയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ ഇന്ദു കൃഷ്ണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ദുവിന്റെ കൈപ്പത്തിയിലും കയ്യിലുമാണ് കുത്തേറ്റത്. ഇന്ദുവിനെ കുത്തിയ ശേഷം താൽക്കാലിക ജീവനക്കാരൻ സെന്തിൽ സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തു.

നിലവിൽ ഇയാൾ പോലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആക്രമണ കാരണം അടക്കം പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.