കോട്ടക്കൽ: ആയുർവേദ ചികിത്സയുടെ ഊഷ്മളതയിൽ മുൻ രാഷ്ട്രപതി പ്രതിഭ ദേവി പാട്ടീൽ കോട്ടക്കൽ ആര്യവൈദ്യശാലയിൽ നിന്നും മടങ്ങി. ക്ഷേത്രങ്ങളിലെ ദർശനപുണ്യവും കൺനിറയെ കഥകളിയും ആസ്വദിച്ച് എല്ലാവർക്കും നന്ദി പറഞ്ഞാണ് മടക്കം.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ബംഗളൂരു വഴി പുണെയിലേക്കാണ് പോയത്. മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാര്യരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.

അഡീഷനൽ ചീഫ് ഫിസിഷ്യൻ ഡോ. കെ. മുരളീധരൻ, ചീഫ് ക്ലിനിക്കൽ റിസർച് ഡോ. പി.ആർ. രമേഷ്, ഹെഡ് മെറ്റീരിയൽസ് ഷൈലജ മാധവൻകുട്ടി, പ്രീത വാര്യർ, ഡോ. തുഷാര യു. മേനോൻ, ഡോ. സ്മിത എന്നിവർ ചേർന്നാണ് യാത്രയാക്കിയത്.