തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സപ്രസിൽ പുക കണ്ടെത്തി. പുക കണ്ടതിന് പിന്നാലെ യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തുകയാണ്‌. മസ്കറ്റിലേക്ക് പോകാനിരുന്ന വിമാനത്തിലാണ് പുക ഉയർന്നത്.

ടേക്ക് ഓഫിന് തൊട്ട് മുൻപാണ് പുക കണ്ടെത്തിയത്. അതുകൊണ്ട് വൻ അപകടം ഒഴിവായി.

സംഭവത്തിൽ ആശങ്ക വേണ്ടെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.