- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ മർദിച്ചു; നാലു പേർ അറസ്റ്റിൽ; പുലർച്ചെ വീട്ടിലേക്ക് പോകവെയായിരുന്നു ആക്രമണം
തിരുവനന്തപുരം: സുഹൃത്തിന്റെ വീട്ടിലേക്ക് പോയ യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് മർദിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ച 1.30 ഓടെ കളിപ്പാൻകുളം മല്ലിയിടത്തായിരുന്നു സംഭവം. വഴിയിൽ തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം.
പരാതിയിൽ കന്യാകുളങ്ങര സ്വദേശിയായ അമലിനെ (20) റോഡരികിൽ മദ്യപിച്ചുകൊണ്ടിരുന്ന കളിപ്പാൻകുളം സൂര്യവിളാകത്ത് വീട്ടിൽ സജീവ് കുമാർ (37), സഹോദരൻ ശരത്ത് (38), ശ്രീകാര്യം പാങ്ങപ്പാറ അഞ്ജലിഭവനിൽ അഭിലാഷ് (34), നെടുങ്കാട് അഞ്ജുഭവനിൽ രാജേഷ് (49) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി പുലർച്ചയുള്ള സഞ്ചാരത്തെ ചോദ്യം ചെയ്ത ശേഷം യുവാവിനെ സംഘം ക്രൂരമായി മർദിക്കുകയുമായിരുന്നു. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.