- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാൻസനിയയിലെ സ്വർണഖനിയിൽ ഓഹരി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഇരയായത് മലയാളികൾ
ആലുവ: ആഫ്രിക്കൻ രാജ്യമായ ടാൻസനിയയിലെ സ്വർണ ഖനി, പ്ലൈവുഡ് ബിസിനസിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തു നടത്തിയ വൻതട്ടിപ്പിന് ഇരയായവരിൽ അധികവും മലയാളികൾ. ഇതര സംസ്ഥാനക്കാരെയും തട്ടിപ്പിൽ വീഴ്‌ത്താൻ ശ്രമം നടന്നെങ്കിലും അത് വിജയിച്ചില്ല. ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിലെ പണമിടപാടുകാരെയും വീഴ്‌ത്താൻ ആലുവ സ്വദേശിയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും അവർ കെണിയിൽ വീണില്ല.
ഇതര സംസ്ഥാനക്കാരായ ചിലർ ടാൻസനിയ സന്ദർശിച്ചു അവിടുത്തെ സ്വർണഖനി ബിസിനസിന്റെ വരുംവരായ്കൾ വിലയിരുത്തി പിന്മാറുകയായിരുന്നു. എന്നാൽ കുറഞ്ഞ മുതൽ മുടക്കിൽ അതിസമ്പന്നരാകുന്നതു സ്വപ്നം കണ്ട മലയാളികളാണു കെണിയിൽ വീണത്.
ആലുവ, പെരുമ്പാവൂർ, കണ്ണൂർ എന്നിവിടങ്ങളിൽ റാക്കറ്റിനെതിരെ പരാതി ഉയർന്നിട്ടുണ്ട്. പെരുമ്പാവൂരിൽ നിന്നു നാൽപതോളം പേരെ ഒന്നിച്ചു പ്ലൈവുഡ് കമ്പനിയിൽ ജോലിക്കു കൊണ്ടുപോയിരുന്നു. പറഞ്ഞുറപ്പിച്ച ശമ്പളം ലഭിച്ചില്ലെങ്കിലും അവർക്കു ജോലി കിട്ടി. കോവിഡ് വന്നതോടെ അവർ നാട്ടിലേക്കു മടങ്ങി.
സ്വർണ ഖനി നിക്ഷേപവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നാളെ പരിഗണിക്കും. പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ കൂടുതൽ വിവരങ്ങൾ പ്രോസിക്യൂഷൻ അന്നു കോടതി മുൻപാകെ സമർപ്പിക്കും.




