- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേളി ടൂറിസ്റ്റ് വില്ലേജിൽ സൗജന്യ പ്രവേശനം; ഉത്തരവിറക്കി ജില്ലാ ടൂറിസ്റ്റ് പ്രമോഷൻ കൗൺസിൽ
തിരുവനന്തപുരം:നവംബർ 14 ന് ആക്കുളം വേളി ടൂറിസ്റ്റ് വില്ലേജിൽ സൗജന്യ പ്രവേശനത്തിന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഉത്തരവ്.ശിശു ദിനം പ്രമാണിച്ചാണ് തിങ്കളാഴ്ച വേളി, ആക്കുളം ടൂറിസ്റ്റ് വില്ലേജുകളിലെത്തുന്ന പതിനൊന്നു വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുക.
സൗജന്യ പ്രവേശനത്തിനുള്ള ആനുകൂല്യം ശിശുദിനത്തിൽ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ചെയർമാനായ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി.
Next Story




