- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് സാമൂഹിക നീതിയുടെ വിജയം'; സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു; സാമ്പത്തിക സംവരണം എല്ലാ വിഭാഗക്കാർക്കും പ്രയോജനകരമെന്ന് ജി. സുകുമാരൻ നായർ
കോട്ടയം: സാമ്പത്തിക സംവരണം എല്ലാ വിഭാഗക്കാർക്കും പ്രയോജനകരമെന്നും മന്നത്ത് പത്മനാഭന്റെ കാലം മുതലുള്ള എൻ.എസ്.എസിന്റെ ആവശ്യമാണ് ഇപ്പോൾ നടപ്പാകുന്നതെന്നും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.സാമ്പത്തിക സംവരണത്തിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.വിധി തികച്ചും സാമൂഹിക നീതിയുടെ വിജയമാണെന്നും സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
'എൻ.എസ്.എസിനെ സംബന്ധിച്ചിടത്തോളം മന്നത്ത് പത്മനാഭന്റെ കാലം മുതൽക്ക് തന്നെ ഈ ആശയം മുന്നോട്ട് വെച്ചതാണ്. അന്ന് അവരെല്ലാം ചിരിച്ചു തള്ളുകയായിരുന്നു. കഴിഞ്ഞ പത്തറുപത് വർഷക്കാലമായി ഇതിനുവേണ്ടിയുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും സമ്മേളനങ്ങളും നടത്തുകയാണ്. ഞങ്ങൾ ആവശ്യപ്പെടുന്നത് ജാതിയുടെ പേരിലുള്ള സംവരണം അശാസ്ത്രീയമാണ്. അത് അനുവദിക്കാൻ പാടില്ല. സംവരണം നൽകുന്നുണ്ടെങ്കിൽ എല്ലാ വിഭാഗങ്ങളിലേയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് കിട്ടത്തക്ക രീതിയിൽ വേണം സംവരണം നൽകേണ്ടത് എന്ന നിലപാടിലാണ് ഉറച്ചു നിൽക്കുന്നത്'
'കുറച്ചു കാലഘട്ടത്തിലേക്ക് മാത്രം പരീക്ഷണാർഥം നടത്തിയ സംവരണ പരീക്ഷണം അന്തമില്ലാതെ, ഒരു അന്വേഷണവുമില്ലാതെ, ഒരു അടിസ്ഥാനവുമില്ലാതെ തുടർന്നു പോകുകയാണ്. ആ ജാതി സവംരണം കൊണ്ട് പ്രയോജനം കിട്ടുന്നത് ആ വിഭാഗങ്ങളിലെ ഏറ്റവും സമ്പന്നർക്കാണ്. അതുകൊണ്ട് ആ സമ്പന്ന വർഗത്തിന്റെ നേതൃത്വത്തിലുള്ള അട്ടിമറിയാണ് സംവരണകാര്യത്തിൽ ഇക്കാലമത്രയും നടത്തിയിട്ടുള്ളത്. അതാണ് എൻ.എസ്.എസ്. സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കണം എന്ന നിലപാട് സ്വീകരിച്ചത്. സംവരണക്കാർക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് ഇപ്പോഴും കിട്ടുന്നുണ്ട്' സുകുമാരൻ നായർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ