തിരുവനന്തപുരം: സിനിമാ നിർമ്മാതാവ് ജി.സുരേഷ് കുമാർ(തിരുവനന്തപുരം), പാലക്കാട് നഗരസഭാ അധ്യക്ഷയായിരുന്ന അഡ്വ. പ്രിയാ അജയൻ (പാലക്കാട്) എന്നിവരെ ബിജെപി സംസ്ഥാന കമ്മറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് നാമനിർദ്ദേശം ചെയ്തത്.

അടുത്തിടെ സിനിമാ സംവിധായകനും നടനുമായ മേജർ രവിയേയും നടൻ ദേവനെയും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. കേരള പീപ്പിൾസ് പാർട്ടി എന്ന സ്വന്തം പാർട്ടിയെ ലയിപ്പിച്ചാണ് ദേവൻ ബിജെപിയിലേക്ക് എത്തിയത്.

ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ വച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി സജീവ പ്രവർത്തകരായിരുന്ന ഭീമൻ രഘുവും സംവിധായകൻ രാജസേനനും പാർട്ടിവിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു.