കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്ന് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ക​ഞ്ചാ​വു​മാ​യി യുവാക്കൾ പിടിയിൽ. എ​റ​ണാ​കു​ളം ചെ​റാ​യി സ്വ​ദേ​ശി ന​ടു​മു​റി വീ​ട്ടി​ൽ അ​ക്ഷ​യ് (24), കോ​ത​പ​റ​മ്പ് തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് യാ​സി​ൻ (20), എ​റി​യാ​ട് പി.​എ​സ്.​എ​ൻ ക​വ​ല പു​തി​യ വീ​ട്ടി​ൽ അ​ബ്ദു​റ​ഹ്മാ​ൻ (21) എ​ന്നി​വ​രെ​യാ​ണ് പോലീസിന്റെ പിടിയിലായത്. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സാണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​യി കൈ​വ​ശം വെ​ച്ച കു​റ്റ​ത്തി​നും ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​മു​ള്ള വ​കു​പ്പു​കൂ​ടി ചേ​ർ​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ക്ഷ​യ് നേ​ര​ത്തേ അ​ടി​പി​ടി​ക്കേ​സി​ലും ക​ഞ്ചാ​വ് കേ​സി​ലും പ്ര​തി​യാ​ണ്. അ​ബ്ദു​റ​ഹ്മാ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, മ​ണ്ണു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ണ്ട് ക​ഞ്ചാ​വ് കേ​സു​ക​ളി​ലും മ​യ​ക്ക് മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച ര​ണ്ട് കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ. അ​രു​ൺ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​സാ​ലിം, സ​ജി​ൽ, ജൂ​നി​യ​ർ .എ​സ്.​ഐ ജി​ജേ​ഷ്, എ.​എ​സ്.​ഐ ഉ​മേ​ഷ്, ജി.​എ​സ്.​സി.​പി.​ഒ ജി​ജി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റ് ന​ട​ത്തി​യ​ത്.