- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂരില്‍ സിനിമാ സഹസംവിധായകന്‍ കഞ്ചാവുമായി പിടിയില്‍; 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത് രഹസ്യവിവരത്തെ തുടര്‍ന്ന്
കഞ്ചാവുമായി സിനിമ സഹസംവിധായകന്‍ പിടിയില്‍
കണ്ണൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കഞ്ചാവുമായി സിനിമ സഹസംവിധായകന്‍ പിടിയില്‍. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. പയ്യന്നൂര്‍ കണ്ടങ്കാളി റെയില്‍വേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്റെ കയ്യില്‍ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കില്‍ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി
Next Story