സുൽത്താൻ ബത്തേരി: പെരിക്കല്ലൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. വയനാട് പുൽപ്പള്ളി സ്വദേശികളായ മസൂദ് (38), ദിപിൻ (25) എന്നിവരാണ് പിടിയിലായത്. മസൂദിൽ നിന്ന് 80 ഗ്രാം കഞ്ചാവും ദിപിന്റെ കൈവശത്തിൽ നിന്ന് 85 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. പോലീസെത്തിയപ്പോൾ ഇവർ പരിഭ്രാന്തരാവുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോളാണ് കഞ്ചാവ് കണ്ടെടുത്തത്. ജില്ലാ അതിർത്തികളിലും മറ്റ് പ്രദേശങ്ങളിലും ലഹരി വിരുദ്ധ പരിശോധനകൾ ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു. പുൽപ്പള്ളി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി. രാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.