- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാചകം ചെയ്യുന്നതിനെ സിലിണ്ടറില്‍ നിന്ന് ശബ്ദം; തൊട്ടുപിന്നാലെ കുക്കിംഗ് യൂണിറ്റില്‍ തീ ആളിപടര്‍ന്നു; യൂണിറ്റിലെ നാല് പേര്‍ക്ക് പൊള്ളലേറ്റു; ആളുകളുടെ പെട്ടെന്നുള്ള ഇടപെടല്‍ വന്‍ അപകടം ഒഴിവായി
ഇടുക്കി: തോക്കുപാറ സൗഹൃദഗിരിയിലെ കാറ്ററിംഗ് സ്ഥാപനത്തിലെ പാചകത്തിനിടെ ഗ്യാസ് സിലിണ്ടറില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ക്ക് പൊള്ളലേറ്റു. തോക്കുപാറ സ്വദേശികളായ ജോയി, ജോമോന്‍, അഖില, അന്നമ്മ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
സാധാരണ പോലെ പാചകം ചെയ്യുന്നതിനിടെ സിലിണ്ടറില്‍ നിന്ന് ഒരു ശബ്ദം കേട്ടിരുന്നു. എന്നാല്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവര്‍ അത് കാര്യമാക്കിയില്ല. തൊട്ടുപിന്നാലെ കുക്കിംഗ് യൂണിറ്റില്‍ തീ ആളി പടരുകയും ഇവിടെ ജോലി ചെയ്തുകൊണ്ട് നിന്നവര്‍ക്ക് തീവ്രമായി പൊള്ളലേക്കുകയും ചെയ്യുകയായിരുന്നു.
ആളുകള്‍ ധാരാളം വന്ന് പോകുന്ന സമയമായിരുന്നു. തീ ആളി പടരുന്നത് കണ്ട് തൊട്ടടുത്തുള്ള ആളുകള്‍ ഓടിയെത്തി. അവരുടെ പെട്ടെന്നുള്ള ഇടപെലില്‍ തീയേറെ ആളി പടരാതിരിക്കാനും കൂടുതല്‍ അപകടം ഒഴിവായത്. ആളുകള്‍ ചേര്‍ന്ന് തീ അണയ്ക്കുകയും തുടര്‍ന്ന് പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
മൂവരെയും ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍. അപകടത്തില്‍ പൊള്ളലേറ്റ എല്ലാവര്‍ക്കും ആശുപത്രിയില്‍ അടിയന്തര പരിചരണം നല്‍കി. ആരുടെയും പൊള്ളല്‍ ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.