കോഴിക്കോട്: സിപിഎം നേതാവും മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ ഗുരുതര ആരോപണവുമായി ലാൻഡ് ബോർഡിന്റെ റിപ്പോർട്ട്. സർക്കാർ കണ്ടുകെട്ടേണ്ട മിച്ചഭൂമി മുൻ എംഎൽഎ മറിച്ചു വിറ്റു എന്നാണ് ആക്ഷേപം.

ലാൻഡ് ബോർഡ് ഭൂമി പിടിച്ചെടുക്കുന്നത് തടയാനായിരുന്നു മുൻ എംഎൽഎയുടെ നടപടി. അഗസ്റ്റിൻ എന്നയാൾക്ക് വിറ്റ ഭൂമി പിന്നീട് തിരികെ വാങ്ങി. ഭാര്യയുടെ പേരിലാണ് ജോർജ് എം തോമസ് മിച്ചഭൂമി തിരികെ വാങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

പിതാവിന്റെ മിച്ചഭൂമി തിരിച്ച് പിടിക്കാൻ ലാൻഡ് ബോർഡ് നടപടി തുടങ്ങിയത്തോടെ 2001 ൽ അഗസ്റ്റിൻ എന്നയാൾക്ക് ഭൂമി വിൽക്കുകയായിരുന്നു. പിന്നീട് 2022 ൽ ഇതേ ഭൂമി ഭാര്യയുടെ പേരിൽ തിരിച്ച് വാങ്ങിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആരോപണം നേരത്തെ ജോർജ് എം തോമസ് നിഷേധിച്ചിരുന്നു.