- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലേഡ് ഉപയോഗിച്ച് സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ചു; പിന്നാലെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം താമരശ്ശേരി ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ
കോഴിക്കോട്: താമരശ്ശേരിയിൽ ആൺസുഹൃത്തിന്റെ കൈ ഞരമ്പ് മുറിച്ച ശേഷം 15 കാരി ആത്മഹത്യക്ക് ശ്രമിച്ചു. കോടഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിനിയാണ് ബസ് ജീവനക്കാരനായ മുൻ കാമുകനെ അപായപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. പതിനഞ്ചുകാരി കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഓടിക്കൂടിയ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. താമരശ്ശേരി ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പരുക്കേറ്റ കോടഞ്ചേരി സ്വദേശിയെയും പെൺകുട്ടിയെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story



