കോതമംഗലം: ഊന്നുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുനരധിവാസ കേന്ദ്രത്തിൽ താമസിച്ചിരുന്ന പോക്‌സോ കേസിലെ ഇരയായ 17 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെ കക്കൂസ് മുറിയിലെ ജനലിൽ ഷാൾ കുരുക്കി തൂങ്ങിമരിക്കുകയായിരുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരിൽ നിന്നുള്ള പെൺകുട്ടിയാണ് മരണപ്പെട്ടത്.

വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടിട്ടും അനുവാദം ലഭിച്ചില്ലന്നും സ്വതന്ത്ര്യമില്ലാത്തതിനാൽ മാനസിക ആഘാതം നേരിട്ടതായും മുറയിൽ നിന്നും കണ്ടെത്തിയ കുറുപ്പിൽ പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.