ആലപ്പുഴ: വിജയദശമി ആഘോഷങ്ങള്‍ക്കിടെ കലവൂര്‍ പ്രീതികുളങ്ങരയില്‍ പെണ്‍കുട്ടിയുടെ മുടിമുറിച്ചതായി പരാതി. മുടി മുറിച്ചുമാറ്റിയ വിവരം വീട്ടില്‍ എത്തിയപ്പോഴാണ് അറിയുന്നത്. നഴ്‌സിങ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ കുടുംബം മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കി. രാത്രി കുട്ടികളുടെ ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടയിലാണ് സംഭവം.

സമീപത്തുണ്ടായിരുന്ന മധ്യവയസ്‌കനാണ് ഇതിന് പിന്നില്‍ എന്നാണ് സംശയം. മദ്യപിച്ച് എത്തിയ ആളോട് മാറിപോകാന്‍ പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ചെയ്തതാണോ എന്നാണ് സംശയം.കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.