- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിൽ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടിച്ചത് അരക്കോടിയുടെ സ്വർണം; കാരിയർക്ക് വാഗ്ദാനം ചെയ്തത് 50,000 രൂപ
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടു വൻ സ്വർണ്ണവേട്ട. 50.52 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പ്രിവന്റിവ് വിഭാഗം പിടികൂടി. കോഴിക്കോട് പുത്തൂർ സ്വദേശി ഇരട്ടകുളങ്ങര ജാസിറിൽനിന്നാണ് 1082 ഗ്രാം സ്വർണമിശ്രിതം പിടിച്ചത്.
ബുധനാഴ്ച രാവിലെ ദുബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. മിശ്രിതത്തിൽനിന്ന് 992.57 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്.
50,000 രൂപയാണ് സ്വർണകടത്ത് സംഘം വാഗ്ദാനം ചെയ്തതെന്ന് ഇയാൾ കസ്റ്റംസിന് മൊഴി നൽകി. അസി. കമീഷണർ സിനോയി കെ. മാത്യു, സൂപ്രണ്ട് എം. പ്രകാശ്, ഇൻസ്‌പെക്ടർ കപിൽദേവ് സുരീറ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
Next Story




