- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർത്തണ്ഡം ഭാഗത്തെ കടകളിലെത്തിക്കാനുള്ള സ്വർണവുമായി റെയിൽവേ സ്റ്റേഷനിലേക്ക് ജീവനക്കാർ പോകുമ്പോൾ കവർച്ചാ സംഘം എത്തി; തൃശൂരിൽ കാറിലെത്തിയ സംഘം മൂന്നു കിലോ സ്വർണം കവർന്നുവെന്ന് പരാതി
തൃശൂർ: തൃശൂരിൽ കാറിലെത്തിയ സംഘം മൂന്നു കിലോ സ്വർണം കവർന്നുവെന്ന് പരാതി. തൃശൂർ ടൗണിലെ ഡിപി പ്ലാസാ ബിൾഡിംഗിലുള്ള ഡിപി ചെയിൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ് സ്വർണം കവർച്ച ചെയ്തത്.
വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കന്യാകുമാരി മാർത്തണ്ഡം ഭാഗത്തെ കടകളിലെത്തിക്കാനുള്ള സ്വർണവുമായി റെയിൽവേ സ്റ്റേഷനിലേക്ക് ജീവനക്കാർ പോകുമ്പോഴായിരുന്നു കവർച്ചാ സംഘം എത്തിയത്. റിന്റോ, പ്രസാദ് എന്നീ ജീവനക്കാർ സ്വർണം ബാഗിലാക്കി കടയിൽ നിന്നിറങ്ങിയയുടൻ വെള്ള നിറമുള്ള സ്വിഫ്റ്റ് കാറിലെത്തി സ്വർണം തട്ടിയെടുക്കുകയായിരുന്നു. മോഷണം നടക്കണമെങ്കിൽ സ്ഥാപനത്തിലെ ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു.
ഇവിടെയുള്ള എല്ലാ ജീവനക്കാരുടേയും ഫോൺ ട്രാക്ക് ചെയ്യുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. പലവിധ സംശയങ്ങൾ പൊലീസിന് ഇക്കാര്യത്തിലുണ്ട്.




