- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 5450 രൂപയിലെത്തി. 43,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കുറഞ്ഞ് 4528 രൂപയായി.കഴിഞ്ഞവർഷത്തേക്കാൾ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്.2011 ൽ അന്താരാഷ്ട്ര സ്വർണ്ണവില 1917 ഡോളർ വരെ ഉയർന്നിരുന്നു. അതിന് ശേഷം 2012-13 കാലഘട്ടത്തിൽ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളർ വരെയും കുറഞ്ഞിരുന്നു. അന്ന് പവന് 24000 രൂപയും ഗ്രാമിന് 3000 രൂപയുമായിരുന്നു.
ഇന്ത്യയിൽ സ്വർണ്ണ വില കുറയാതിരുന്നതിന് കാരണം, ഇന്ത്യൻ രൂപ 46 ൽ നിന്നും 60 ലേക്ക് ദുർബ്ബലമായതാണ്. ഇന്ത്യൻ രൂപ ദുർബലമാകുന്തോറും സ്വർണ്ണവില ഉയരുകയാണ് ചെയ്യുന്നത്. അന്താരാഷ്ട്ര സ്വർണവില 2013 ഓഗസ്റ്റ് 15ന് 1366 ഡോളറും , ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 67ലുമായിരുന്നു. സ്വർണ്ണവില ഗ്രാമിന് 2775 രൂപയും പവൻ വില 22200 രൂപയുമായിരുന്നു.
100% വിലവർധനവാണ് ഇപ്പോൾ സ്വർണത്തിന് അനുഭവപ്പെടുന്നത്.