കൊച്ചി: സ്വർണ വില സർവകാല റെക്കോർഡിൽ. പവന് 46,760 രൂപയാണ് ഇന്നത്തെ വില. അറുന്നൂറു രൂപയാണ് ഇന്നു കൂടിയത്. ഗ്രാമിന് 75 രൂപ ഉയർന്ന് 5845 രുപയായി.

കഴിഞ്ഞ മാസം 29ന് രേഖപ്പെടുത്തിയ 46,480 രൂപയാണ് ഇതിനു മുമ്പത്തെ റെക്കോർഡ് പവൻ വില. പിന്നീട് താഴ്ന്ന വില ഇന്നലെ വീണ്ടും വർധന രേഖപ്പെടുത്തിയിരുന്നു.