കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. സ്വർണം പവന് 80 രൂപ ഉയർന്ന് 46,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 5850 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 46,720 രൂപയായിരുന്നു ഒരു പവന്റെ വില.

ഡിസംബറിലെ ഏറ്റവും കൂടിയ വിലയായ 47,080 രൂപ നാലാം തീയതിയും ഏറ്റവും കുറഞ്ഞ വിലയായ 45,320 രൂപ 13-ാം തീയതിയും രേഖപ്പെടുത്തി. ഡിസംബർ 22ന് സ്വർണവില 46,400 രൂപയായി ഉയർന്നിരുന്നു. തുടർന്ന് 23ന് വില 46,560 രൂപയിലേക്ക് താഴ്ന്നു. 24നും ക്രിസ്മസ് ദിനത്തിലും ഈ വില സ്ഥിരത കൈവരിച്ചു.