കോഴിക്കോട്: സംസ്ഥാനത്ത് റെക്കോഡിട്ട സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാംദിവസവും കുറഞ്ഞു. ഇന്ന് പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഇതോടെ യഥാക്രമം 60,080 രൂപയും 7,510 രൂപയുമായി. ഒരാഴ്ചത്തെ തുടര്‍ച്ചയായ വര്‍ധനക്കുശേഷം ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായിരുന്നു. 120 രൂപ കുറഞ്ഞ് 60,320 രൂപയായിരുന്നു ഇന്നലത്തെ വില.

7,555 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന് തിങ്കളാഴ്ച 7,540 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. 57,200 രൂപയിലാണ് ഈ മാസം സ്വര്‍ണ വില ആരംഭിച്ചത്. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന് മൂന്ന് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്ക് എത്തി.