കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ 34 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാക്കി 912 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയിൽ നിന്ന് സ്വർണം കസ്റ്റംസ് പിടികൂടിയത്.