നെടുമ്പാശ്ശേരി: അടിവസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കി അതിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 116 ഗ്രാം സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. അബൂദബിയിൽ നിന്ന്? വന്ന മലപ്പുറം സ്വദേശി ജാഫർ മോനാണ് പിടിയിലായത്.

550 ഗ്രാം സ്വർണമാണ് അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിലാക്കി അറയിലൊളിപ്പിച്ചത്. തിരിച്ചറിയാതിരിക്കാൻ ഇത് ചേർത്ത് തുന്നിവെക്കുകയും ചെയ്തു. പിന്നീട് കൂടുതൽ പരിശോധിച്ചപ്പോഴാണ് സോക്‌സിനകത്ത് ഒളിപ്പിച്ച രണ്ട് സ്വർണ ചെയിൻ കൂടി കണ്ടെടുത്തത്.