മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കേസുകളിലായി 1.3 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. അബൂദബിയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ കുറ്റ്യാടി പാലേരി സ്വദേശി റംഷാദ് (32)ൽ നിന്ന് 77 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടി കുടിയത്. അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമമെന്ന് കസ്റ്റംസ് അറിയിച്ചു.

കണ്ണൂർ റാസൽ കൈമയിൽ നിന്നെത്തിയ സഅദ് (40) നിന്ന് 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. റാസൽ ഖൈമയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഇറങ്ങിയ സഅദ് ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം പിടിച്ചെടുത്തത്.