കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. മാലിയിൽ നിന്നെത്തിയ കൊല്ലം സ്വദേശി കുമാറാണ് പിടിയിലായത്. ചെരുപ്പിനുള്ളിൽ മിശ്രിതമാക്കി തുന്നിച്ചേർത്താണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് 49 ലക്ഷം രൂപ വിലവരുന്ന 1052 ഗ്രാം സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയാണ് ഇയാളെ കസ്റ്റംസ് പരിശോധിച്ചത്.

അതേസമയം നെടുമ്പാശ്ശേരി പാന്റിന്റെ സിപ്പിനോട് ചേർത്ത് സ്വർണം കടത്തിയ ആളും പിടിയിലായിരുന്നു. ദുബായിൽ നിന്നെത്തിയ പാലാക്കാട് സ്വദേശി മുഹമ്മദിനെയാണ് നെടുമ്പാശേരിയിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഇയാളിൽ നിന്ന് 47 ഗ്രാം സ്വർണം കണ്ടെടുത്തു.

സിപ്പിനോട് ചേർത്ത് ഒരു അറ തയ്യാറാക്കിയാണ് ഇയാൾ സ്വർണം കടത്തിയത്. രഹസ്യവിവരത്തെ തുടർന്നാണ് ഇയാളെ കസ്റ്റംസ് കൃത്യമായി നീരീക്ഷിച്ചത്. ട്രയൽ എന്ന രീതിയിലാണ് ഈ രീതിയിൽ സ്വർണം കടത്തിയത് എന്നാണ് കസ്റ്റംസിന്റെ സൂചന. കഴിഞ്ഞ ദിവസങ്ങളിലായി ഗൾഫിൽ നിന്നെത്തുന്നവരിൽ നിന്ന് വ്യാപകമായി സ്വർണം പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാത്തിൽ എയർപോർട്ടിലെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.