- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാന താവളത്തിൽ നിന്നും അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വർണകടത്ത്: വയനാട് സ്വദേശിനി പിടിയിൽ
മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്നും അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. വയനാട് സ്വദേശിനി ഷെറിൻ തെക്കെടത്താണ് പിടിയിലായത്. ഇവരിൽ നിന്നും 7859653 രൂപ വിലവരുന്ന 1320.95 ഗ്രാം സ്വർണമാണ് പിടിച്ചത്.
സ്വർണം പാക്കറ്റിൽ മിശ്രിത രൂപത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതുപ്രകാരമാണ് കസ്റ്റംസ് സംശയാസ്പദമായ പെരുമാറ്റങ്ങളോടെ കണ്ട യുവതിയെ പരിശോധന നടത്തിയത്. തുടർന്ന് രഹസ്യമായി വനിതാ കസ്റ്റംസ് ഓഫീസർമാർ നടത്തിയ റെയ്ഡിലാണ് ഇവരുട അടിവസ്ത്രത്തിൽ നിന്നും സ്വർണം കണ്ടെത്തിയത്.
സൂപ്രണ്ടുമാരായ ജിനേഷ് , ശ്രീവിദ്യ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്‌സ്വർണം പിടികൂടിയത്. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്‌ച്ച കാലമായി നിരവധി യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.




