- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട; പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിലൊളിപ്പിച്ചയാൾ പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ കടത്ത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്.ഷാർജയിൽ നിന്നെത്തിയ സക്കീറാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 500 ഗ്രാമിലേറെ സ്വർണം ഇയാളിൽ നിന്നും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ അരക്കോടിയുടെ സ്വർണവുമായി രണ്ടു പേർ കസ്റ്റംസിന്റെ പിടിയിലായിരുന്നു. 42 ലക്ഷം രൂപ വിലവരുന്ന 720 ഗ്രാം സ്വർണമാണ് ഇവരിൽ നിന്ന് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി ബഹ്‌റൈനിൽ നിന്നെത്തിയ എയർ ഇന്ത്യാ എക്സ്‌പ്രസിലെ യാത്രക്കാരനായ താമരശേരി സ്വദേശി റിഷാദിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
കസ്റ്റംസ് പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തതിനു ശേഷം തുടർ നടപടികൾക്കായി പൊലീസിന് കൈമാറി.




