കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ, ഓവനകത്ത് പെട്ടെന്ന് തിരിച്ചറിയുവാൻ കഴിയാത്ത വിധത്തിൽ അതിവിദഗ്ധമായി ഘടിപ്പിച്ച് കൊണ്ടുവന്ന 31 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.

ദുബായിൽ നിന്നും സെപ്റ്റംബർ 24 ന് നെടുമ്പാശേരിയിൽ വന്നിറങ്ങിയ യാത്രക്കാരന്റെ ബാഗേജ് സംശയം തോന്നി തടഞ്ഞുവച്ചു. എന്നാൽ സംശയാസ്പദമായ ഒന്നും ഓവനിലില്ലെന്ന് ഇയാൾ വാദിക്കുകയും ചെയ്തു. തുടർന്ന് ഇയാളോട് കസ്റ്റംസിൽ ഹാജരാവാൻ നോട്ടീസ് നൽകിയിട്ടും ഹാജരായില്ല. മാത്രമല്ല കണ്ണൂർ വിമാന താവള താവളം വഴി സെപ്റ്റംബർ 23 ന് ഇയാൾ വിദേശത്തേക്ക് പോയതായും വിവരം ലഭിച്ചു.

തുടർന്ന് കസ്റ്റംസധികൃതർ വർക്ക് ഷോപ്പ് ജീവനക്കാരെ കൊണ്ട് ഓവൻ പൊട്ടിച്ചപ്പോൾ അതിനകത്ത് 581 ഗ്രാം സ്വർണം കണ്ടെത്തി. പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ഓവന്റെ ഭാഗമാക്കിയാണ് ഘടിപ്പിച്ചത്. ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം കസ്റ്റംസ് ആരംഭിച്ചു