- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സർവകലാശാല വിധി പുനർ നിയമനം റദ്ദാക്കിയ വിധിക്കെതിരെ അപ്പീലിനില്ല : നാളെ ഡൽഹിയിലേക്ക് മടങ്ങുമെന്ന് ഡോ: ഗോപിനാഥ് രവീന്ദ്രൻ
കണ്ണൂർ: കണ്ണൂർ സർവകലാശാല വിധി പുനർ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. കണ്ണൂർ പയ്യാമ്പലത്തെ ഔദ്യോഗികവസതിയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുന്നില്ല. താൻ ആവശ്യപ്പെട്ടിട്ടല്ല പുനർ നിയമനം നടത്തിയതെന്നും നാളെ തന്നെ ഡൽഹി ജാമിയ്യ മിലിയയിലെ ജോലിയിൽ തിരികെ പ്രവേശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ വി സിക്കെതിരെയുള്ള വിധിയിൽ ആഹ്‌ളാദം പ്രകടിപ്പിച്ചു കൊണ്ടു കെ.എസ് യു പ്രവർത്തകർ താവക്കര ക്യാംപസ് ആസ്ഥാനത്ത് പടക്കം പൊട്ടിച്ചു ജാഥ നടത്തി. കണ്ണൂർ വി സിക്ക് എതിരെയുള്ള സുപ്രീം കോടതി വിധി പിണറായി സർക്കാരിന്റെ വഴിവിട്ട നിയമനങ്ങൾക്കുള്ള താക്കീതാണെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. വിധി അട്ടിമറിക്കാനുള്ള നാണം കെട്ടരീതികൾ വരെ ഉണ്ടായിട്ടും സത്യം ജയിച്ചെന്നും ഷമ്മാസ് പറഞ്ഞു.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വധി പിണറായി സർക്കാരിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയും വഴിവിട്ട നിയമനങ്ങൾക്കുള്ള ശക്തമായ താക്കീതുമാണെന്ന് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു. എല്ലാ തരത്തിലുള്ള ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി നിയമ സംവിധാനങ്ങളെ പോലും വെല്ലുവിളിച്ച് സിപിഎം നേതൃത്വത്തിൽ , പിണറായി വിജയൻ മുൻകൈയെടുത്ത് നടപ്പിലാക്കിയ പുനർനിയമനം റദ്ദാക്കിയതിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലനിൽപ്പിനുള്ള അവസാന പ്രതീക്ഷയായി നമ്മുടെ ജുഡീഷ്യൽ സംവിധാനം മാറിയെന്നും മുഹമ്മദ് ഷമ്മാസ് കൂട്ടിച്ചേർത്തു.
സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും വേണ്ടി യൂണിവേഴ്‌സിറ്റിയിൽ അനധികൃത നിയമനങ്ങൾ നടത്താനും, സർവ്വകലാശാലയിൽ മറ്റ് തരത്തിൽ വിവിധ സാമ്പത്തിക അഴിമതികൾക്കും വേണ്ടിയായിരുന്നു ലക്ഷങ്ങൾ ചെലവഴിച്ച് വിസിയുടെ പുനർ നിയമനത്തിനായി സർക്കാരും സിപിഎമ്മും സുപ്രീംകോടതി വരെ പോയതെന്നും ഇതിനിടയിൽ കേസ് പരിഗണിക്കുന്ന ജഡ്ജിയെ സർവ്വകലാശാലയുടെ പരിപാടിയിൽ ക്ഷണിച്ചത് ഉൾപ്പെടെ വിധി അട്ടിമറിക്കാനുള്ള നാണംകെട്ട രീതികൾ വരെ ഉണ്ടായിട്ടും ഒടുവിൽ സത്യം ജയിച്ചിരിക്കുകയാണ്.
ഈ വഴിവിട്ട പുനർ നിയമനത്തിന് ചുക്കാൻ പിടിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉൾപ്പെടെയുള്ളവർ ആ സ്ഥാനത്ത് തുടരാൻ യോഗ്യരല്ലെന്നും ആത്മാഭിമാനമുണ്ടെങ്കിൽ രാജിവെക്കണമെന്നും പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു



