തിരുവനന്തപുരം:ഭരണഘടനാദിനമായ നവംബർ 26 ന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണഘടനാദിനമായി ആചരിക്കണമെന്ന യുജിസി.യുടെ നിർദ്ദേശം ഗവർണർ സർവകലാശാലകളെ അറിയിച്ചു.ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും വേദകാലംമുതൽ രാജ്യത്ത് ജനാധിപത്യ സമ്പ്രദായമുണ്ടെന്നും ഇതുസംബന്ധിച്ച് യുജിസി. ചെയർമാൻ പുറത്തിറക്കിയ കത്തിൽ പ്രതിപാദിച്ചിരുന്നു. യുജിസി. ചെയർമാന്റെ നിർദ്ദേശത്തിനെതിരേ സിപിഎം. അടക്കമുള്ള കക്ഷികൾ പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു.

യുജിസി.യുടെ കത്ത് സർക്കുലറായാണ് ഗവർണർ സർവകലാശാലകളെ അറിയിച്ചത്.15 വിഷയങ്ങൾ പ്രഭാഷണത്തിനും ചർച്ചയ്ക്കുമായി യുജിസി. നിർദ്ദേശിച്ചിട്ടുണ്ട്. 'ഭാരത്: ലോകതന്ത്ര് കി ജനനി' എന്നപേരിൽ പുസ്തകവും പ്രസിദ്ധീകരിക്കും.