- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശസ്ത്രക്രിയക്കായി സർക്കാർ ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി;പത്തനംതിട്ട അടൂർ ജനറൽ ആശുപത്രി സർജനെതിരെയാണ് ആരോപണം; രേഖാമൂലം പരാതി നൽകി യുവതി
പത്തനംതിട്ട: പത്തനംതിട്ടയിൽ ശസ്ത്രക്രിയക്കായി സർക്കാർ ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രി സർജനെതിരെയാണ് ആശുപത്രി സൂപ്രണ്ടിന് പരാതി ലഭിച്ചത്. ഡോക്ടർ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ശബ്ദരേഖയും പുറത്ത് വന്നു. സംഭവത്തില്‍ രേഖാമൂലം പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.
എന്നാൽ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യുന്നതിനായി പണം ആവശ്യപ്പെട്ടില്ലെന്നാണ് ആരോപണ വിധേയനായ ഡോക്ടർ പറയുന്നത്. പ്രൈവറ്റായി ഡോക്ടർ പ്രാക്ടീസ് നടത്തുന്നുണ്ട്. അവിടെ ശസ്ത്രക്രിയ ചെയ്യാനാണ് തുക ആവശ്യപ്പെട്ടതെന്നാണ് ഡോക്ടറുടെ വിശദീകരണം.
സഹോദരിയുടെ ചികിത്സയ്ക്കായാണ് പരാതിക്കാരി ഡോക്ടറെ സമീപിച്ചിരുന്നത്. സംഭവത്തില്‍ ഡോക്ടറോട് വിശദീകരണം തേടിയെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിലെ ചികിത്സയ്ക്ക് പണം ചോദിച്ചിട്ടില്ലെന്നാണ് ഡോക്ടർ വിശദീകരണം നൽകിതെന്നാണ് സൂപ്രണ്ട് അറിയിച്ചത്. എന്നാൽ കൈക്കൂലി ആരോപണം ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്യുമെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.