- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബറിൽ ചേരുന്ന സഭ ജനുവരിയിൽ തുടരും; താൽക്കാലിക അവധിക്ക് ശേഷമായതിനാൽ വർഷത്തിലെ ആദ്യ സമ്മേളനം എന്നത് ഒഴിവാക്കാം; ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ വെട്ടാൻ 'നയത്തിൽ പണി' കൊടുക്കാൻ സിപിഎം
തിരുവനന്തപുരം:നിയമപരമായതും സാധുതയുള്ളതുമായ നീക്കങ്ങളിലൂടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ സർക്കാർ നീക്കം.ഇത് സംബന്ധിച്ച് നിയമവശങ്ങളടക്കം പരിശോധിക്കാൻ ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതായാണ് വിവരം.
വർഷത്തിലെ ആദയ നിയമസഭാ സമ്മേളനത്തിൽ ഗവർണ്ണറുടെ നയപ്രഖ്യാപനം ഉണ്ടായിരിക്കണമെന്നതാണ് ചട്ടങ്ങൾ അനുശാസിക്കുന്നത്.ഇീ ചട്ടത്തെ എങ്ങനെ മറികടക്കാം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്നലെ ചർച്ച ചെയ്തത്.ചർച്ചയ്‌ക്കൊടുവിൽ ഗവർണ്ണർക്കെതിരെ നിയമസാധുതകളുടെ അടിസ്ഥാനത്തിൽ നീങ്ങാനാണ് പാർട്ടിയുടെ തീരുമാനം.
ഈതിന്റെ ഭാഗമായി ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം തുടങ്ങി ക്രിസ്മസ് അവധിക്ക് താൽക്കാലികമായി നിർത്തിവച്ച ശേഷം ജനുവരിയിലും തുടരാനാണ് ആലോചന.അങ്ങനെ ചെയ്താൽ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കാമെന്നാണ് കരുതുന്നത്.വർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണമെന്നാണു ചട്ടം.ഇതിന്റെ സാധ്യതകളും നിയമവശങ്ങളും പരിശോധിച്ചശേഷമാവും തീരുമാനവുമായി മുന്നോട്ട് പോവുക.
1990ൽ നായനാർ സർക്കാർ ഗവർണർ രാംദുലാരി സിൻഹയുടെ നയപ്രഖ്യാപന പ്രസംഗം ഇങ്ങനെ ഒഴിവാക്കിയിരുന്നു.1989 ഡിസംബർ 17ന് തുടങ്ങിയ സമ്മേളനം 1990 ജനുവരി രണ്ടുവരെ തുടർന്നിരുന്നു.ചാൻസലർ പദവിയിൽനിന്നു നീക്കിയുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുമെന്ന് സർക്കാർ കരുതുന്നില്ല.അതിനാൽ നിയമസഭ വിളിച്ച് ബില്ല് കൊണ്ടുവരാനുള്ള സാധ്യതയാണ് തേടുന്നത്. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.




