എറണാകുളം:ഗവർണർക്കെതിരെ ശക്തമായ വിമർശനവുമായി ഹൈക്കോടതി.സർവകലാശാല ചാൻസലർ പദവിയിലിരിക്കുന്ന വ്യക്തി കാണിക്കേണ്ട ഗൗരവം ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്ന് കോടതി വിമർശിച്ചു.ചാൻസലർ പിള്ളേര് കളിക്കുന്നുവെന്നും ഉന്നത സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നുമായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

കേരളാ സർവകലാശാല സെനറ്റ് അംഗങ്ങളുടെ ഹർജിയിലാണ് കോടതിയുടെ വിമർശനം. ചാൻസലറായ ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങളാണ് ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.നേരത്തെ കെ.ടി.യു താത്ക്കാലിക വൈസ് ചാൻസിലറായ സിസ തോമസിന്റെ നിയമനത്തിൽ ഗവർണർക്ക് അനുകൂലമായ പരാമർശങ്ങളായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.